2010, മേയ് 15, ശനിയാഴ്‌ച

ആര്‍ത്തു പെയ്യുന്ന പേമാരിയിലൊരു
നേര്‍ത്ത മിന്നലായി വന്നു നിന്‍ സാന്നിധ്യം..
വിറകൊണ്ടു നില്‍ക്കുമീ പൂവിന്‍റെ ചുണ്ടിലൊരു
മഴത്തുള്ളിയായ് നീ വിതുമ്പി നിന്നു..
ഉറങ്ങാതെ ഉരുകുന്ന രാവിന്നത്യയാമത്തിലെപ്പോഴോ
തെന്നലായിവന്നു നിന്‍ നിശ്വാസമെന്നെ തഴുകവേ
എതനവദ്യ സുഗന്ധത്തിലലിഞ്ഞു ഞാന്‍ എന്നെ മറന്നുപോയി...!
നിന്‍ മുഗ്ധഭാവം നുകര്‍ന്നെന്‍റെ ചുണ്ടുകള്‍
യെതോരലൌകികാനന്ദം പൂകവേ,
അര്‍ദ്ധ നിമീലിതാമാകണ്‍കളില്‍ക്കണ്ടു ഞാന്‍
സപ്ത വര്‍ണ്ണങ്ങള്‍ ചാലിച്ചോരിന്ദ്രജാലം..!!
സുഖമുള്ളൊരുന്മാദമെന്‍ സിരകളെ പുല്കവേ
അറിയാത്തമട്ടില്‍ നീയടര്‍ന്നുമാറി…
തുറക്കുവാന്‍ മടിച്ചെന്‍റെ മിഴികള്‍ രണ്ടും,
പ്രിയമുള്ലോരാലസ്യത്തില്‍ അലിഞ്ഞുചെരെ…
അറിഞ്ഞു ഞാന്‍ നിന്‍റെ ചിലംബിന്‍ കൊഞ്ചല്‍
അകന്നുപോകെ ഉതിര്‍ക്കുന്ന വിഷാദഭാവം…
തുറക്കില്ലെന്‍ മിഴികള്‍ നീ വിളിക്കുവോളം
കൊതിയേറെ ഉണ്ടെന്നാകിലുമാമുഖം കാണുവാനായി
ദുരാഗ്രഹമോരിക്കലും ഞാന്‍ ചെയ്കയില്ല…!!
നാളെയാ ലജ്ജനിന്‍ കല്തടയായിയെന്നാല്‍
വിസ്മ്രിതിയിലാണ്ടുപോമെന്‍റെ സ്വപ്നമെല്ലാം…
നാളത്തെ രാവില്‍ ഞാന്‍ തനിച്ചായിയെന്നാല്‍
അതിലേറെനഷടിമിനി ഭവിക്കാനില്ല….!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ