ഒരു നോവിൻറെ ഒടുക്കം, എൻറെ
ചേതനയറ്റ ശരീരത്തെ താങ്ങി നീ
നാമൊരുമിച്ചു നട്ടൊരാ മാവിൻറെ
വെട്ടിയ നെഞ്ചത്തെന്നെ ചേർത്ത് കിടത്തണം..
ഒരു ബാഷ്പ്പകണത്താൽ തർപ്പണം നൽകി
കനലുകൾ മാത്രം ബാക്കിയാക്കി,
അകലെയൊരു മേഘച്ചുരുളായി ,
മൃതിയാം പ്രഹേളികക്കുത്തരം തേടുവാൻ
എൻറെ ദേഹിക്കു നീ വിടുത്തൽ തന്നീടണം..
പിന്നെയും ശമിക്കാത്ത ദാഹമോഹങ്ങൾ
വീണ്ടുമെന്നേയൊരു പിറവിക്കൊരുക്കുകിൽ
അന്നുമെന്നത്മാവിൻ ശിഖരങ്ങളിൽ, നീയൊരു
വണ്ണാത്തി പക്ഷിയായി പുള്ളുകൾ പാടണം..!
ഇനിയൊരുപക്ഷേ,
ഇഹലോകമുക്തിക്കു നിൻറെ
നെഞ്ചിലിടറുന്ന നാദ പ്രണവങ്ങ
ളെന്നെയൊരു, നേർത്തമഞ്ഞലയു
ടെയപ്പുറം നിർത്തുകി-ലന്നോരോ
നീർമഞ്ഞു തുള്ളിയിലുമെൻറെ
യാത്മാവു നിൻറെ സ്മൃതിയെ പുണർന്നിടും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ