പ്രണയം- അറിഞ്ഞനാൾത്തൊട്ടു അദ്ഭുതവും ആരാധനയും വൈകാരികതയുമൊക്കെ ഉള്ളിൽ വളർത്തിയ പദം. കനലാണെന്നറിഞ്ഞിട്ടും കയ്യിലെടുത്തു.. പൊള്ളുമെന്നറിഞ്ഞിട്ടും ചുണ്ടുകളമർത്തി, അന്തരാളങ്ങൾ പോലും കത്തിയെരിഞ്ഞിട്ടും തല്ലികെടുത്തുവാൻ തോന്നാത്ത ഉന്മാദിയെ ഞാനെന്ന സത്തയിലേക്ക് ഉരുക്കിയൊഴിച്ച പ്രണോദനം.
വേദനകൾക്കിടയിലൂടെ പുഞ്ചിരിക്കാനും, മുറിവുകൾ നീറ്റുമ്പോഴും സ്വയം മറന്നാടുവാനും...ഏകാന്തതകളിൽ ചിറകുവിരിച്ചു വിരഹ ശൈലങ്ങൾ തേടിപ്പറക്കുവാനും, ഒരു ഗാന ശലകത്തിൽ സ്വയമലിഞ്ഞു തീരാനും
കാറ്റലകളിൽ ഒരു തലോടൽ തേടാനും വർണ്ണപൊട്ടുകൾ ചേർത്തുവച്ചു സങ്കല്പ്പസൃഷ്ടികൾ ചമയ്ക്കുവാനും ഉരുവാക്കിയ
ചേതോവികാരം.. അതീന്ദ്രിയമായതൊക്കെയും ഇന്ദ്രീയാനുഭൂതിയിലേക്ക് ചേർത്തുവച്ച ദിവ്യപ്രഭാവം...!!

പ്രണയം, അനന്തമായ അനുഭൂതികളുടെ അതിപ്രസരം !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ