2010, മേയ് 26, ബുധനാഴ്‌ച

ബാല്ല്യമിന്നെങ്ങോ മറഞ്ഞുപോയിട്ടുമെന്‍
മാനസമിന്നും തുടിക്കുന്നു നിന്‍ ഓര്‍മ്മകള്‍ പൂക്കുമ്പോള്‍...
നിറയ്ക്കുന്നീ  ആഷാഡം പ്രിയമോലുമോര്‍മ്മകൾ 
മനതാരിൽ ,കൊതിച്ചുപോകുന്നു 
തിരികെ വന്നെങ്കിലെന്നാ കാലം...

പണ്ടൊരു നാൾ,
മാമരംപെയ്ത നേരത്തു നീയെൻറെ 
ചാരത്തോരോലക്കുടയുമായ് കൂട്ടുവന്നു...
കനിവിന്‍റെ മാമ്പഴം ആദ്യം പെറുക്കി നീ
മധുരമീ സ്നേഹമെന്നോതിതന്നു...
നീ മൂളിയോരീണങ്ങൾ,
ഇന്നെന്‍റെ കാതിലൊരു
പുല്ലാംകുഴൽ വിളിയായിടുമ്പോള്‍..
നെഞ്ചോടു ചേര്‍ക്കുന്നു നീ തന്നോരീ
മഞ്ചാടിമണിക്കൂട്ടിന്‍ ഓര്‍മ്മപോലും!

മാസ്മരികനീർത്തി  നീ പറഞ്ഞൊരാ കഥകളില്‍
കണ്ടു ഞാനാദ്യമായി  കൃഷ്ണ വര്‍ണം...
വിടര്‍ത്തിയിരുന്നു നീയെന്നുമെന്നില്‍ വിസ്മയം
ചുരുങ്ങിയെന്‍ ലോകം നിന്നിലേക്ക്‌ മാത്രം...
പിച്ചവച്ചു ഞാന്‍ നിന്‍റെ കാല്‍വെ പ്പുകള്‍ക്ക്പിന്നാലെ
എന്‍റെ ബാല്യം നീ തന്ന ഭാഗ്യമല്ലേ!!!

2010, മേയ് 18, ചൊവ്വാഴ്ച

എന്‍റെ ഹൃദയം അസ്വസ്തമാണിന്നു..
എന്‍റെ കണ്ണുനീരിനു ചുവപ്പുനിറവും..
പാതിവഴിയുലുപേക്ഷിച്ചയെന്‍ സ്വപ്നങ്ങളൊക്കെയും ..
ചാലിടുകയാണെന്‍റെ കവിളിലൂടിന്നു...
തകര്‍ക്കുവാനേറ്റംമെളുപ്പം  ഹൃദയമാണെന്നിരിക്കെ,
വെറുത്തുപോകുന്നു ഞാന്നെന്‍ ഉൾത്തുടിപ്പിനെപ്പോലും.!
കഷ്ടം! എത്ര നിരര്‍ഥകമീജന്മം !!
വേവുന്ന വേനൽച്ചൂടിനേക്കാൾ ദുസ്സഹം ..
ഇനിയുമവശേഷിക്കുന്നു ഞാന്‍ എന്ന സത്യം
പുകയ്ക്കുന്നു ദേഹിയെ ഉമിത്തീയിലെന്നപോല്‍.....!!!!

2010, മേയ് 15, ശനിയാഴ്‌ച

ആര്‍ത്തു പെയ്യുന്ന പേമാരിയിലൊരു
നേര്‍ത്ത മിന്നലായി വന്നു നിന്‍ സാന്നിധ്യം..
വിറകൊണ്ടു നില്‍ക്കുമീ പൂവിന്‍റെ ചുണ്ടിലൊരു
മഴത്തുള്ളിയായ് നീ വിതുമ്പി നിന്നു..
ഉറങ്ങാതെ ഉരുകുന്ന രാവിന്നത്യയാമത്തിലെപ്പോഴോ
തെന്നലായിവന്നു നിന്‍ നിശ്വാസമെന്നെ തഴുകവേ
എതനവദ്യ സുഗന്ധത്തിലലിഞ്ഞു ഞാന്‍ എന്നെ മറന്നുപോയി...!
നിന്‍ മുഗ്ധഭാവം നുകര്‍ന്നെന്‍റെ ചുണ്ടുകള്‍
യെതോരലൌകികാനന്ദം പൂകവേ,
അര്‍ദ്ധ നിമീലിതാമാകണ്‍കളില്‍ക്കണ്ടു ഞാന്‍
സപ്ത വര്‍ണ്ണങ്ങള്‍ ചാലിച്ചോരിന്ദ്രജാലം..!!
സുഖമുള്ളൊരുന്മാദമെന്‍ സിരകളെ പുല്കവേ
അറിയാത്തമട്ടില്‍ നീയടര്‍ന്നുമാറി…
തുറക്കുവാന്‍ മടിച്ചെന്‍റെ മിഴികള്‍ രണ്ടും,
പ്രിയമുള്ലോരാലസ്യത്തില്‍ അലിഞ്ഞുചെരെ…
അറിഞ്ഞു ഞാന്‍ നിന്‍റെ ചിലംബിന്‍ കൊഞ്ചല്‍
അകന്നുപോകെ ഉതിര്‍ക്കുന്ന വിഷാദഭാവം…
തുറക്കില്ലെന്‍ മിഴികള്‍ നീ വിളിക്കുവോളം
കൊതിയേറെ ഉണ്ടെന്നാകിലുമാമുഖം കാണുവാനായി
ദുരാഗ്രഹമോരിക്കലും ഞാന്‍ ചെയ്കയില്ല…!!
നാളെയാ ലജ്ജനിന്‍ കല്തടയായിയെന്നാല്‍
വിസ്മ്രിതിയിലാണ്ടുപോമെന്‍റെ സ്വപ്നമെല്ലാം…
നാളത്തെ രാവില്‍ ഞാന്‍ തനിച്ചായിയെന്നാല്‍
അതിലേറെനഷടിമിനി ഭവിക്കാനില്ല….!!

2010, മേയ് 5, ബുധനാഴ്‌ച

നിമിഷ വേഗത്തിൽ കൊഴിയുന്നൂ, സ്നേഹബന്ധങ്ങൾ പോലും ..
 ഉഷ്മ്മളത നിറഞ്ഞോരാ സൗഹൃദം പോലും..
എത്ര യാദ്രിശ്ചികം ഒന്നിച്ചു ചേർന്നതും ..
ഒന്നും പറയാതെ എങ്ങോ പോയി മറഞ്ഞതും ..
എന്തോ പറയാൻ തുടങ്ങിയിട്ടൊക്കെയും,
എല്ലാമുള്ളിൽ വെറുതേ മൂടിവച്ചതും..
എത്ര ക്ഷണികം ഒരു ബന്ധം കഴിഞ്ഞുപോയി!
എത്ര ക്ഷണികം നാമെല്ലാം മറന്നുപോയി ..!!
ഇനിയും നിൻ പ്രണയത്തിലലിഞ്ഞൊന്നു ചേരുവാൻ .., അനവദ്യമായൊരനുഭൂദിയുൾക്കൊണ്ടു
തുടുത്തോരാ ചുണ്ടിലോന്നമർത്തി ചുംബിക്കുവാൻ...,
അലതല്ലും ഹൃദയത്തിൻ സാഗരതീരത്തു
ചേർന്നുന്നിന്നറിയാതെയെപ്പൊഴോ,
ആ മാറിൽ മയങ്ങുവാൻ...
ഇനിയും കൊതിപ്പൂ ഞാൻ ...,
ഇനിയും ജനിപ്പൂ ഞാൻ ...,
ഇനിയും നിൻ സ്നേഹത്തിൻ സ്പന്ദനം ഗ്രഹിപ്പൂ ഞാൻ !!