ജനുവരിയുടെ വിഷാദമാണ് നീ എനിക്കെപ്പോഴും..
പുതുവർഷപ്പുലരികളിൽ നേർത്തമഞ്ഞലകൾ ഉടലിനെ പൊതിയുമ്പോൾ..
പാടാതെപോയ ഒരു പാട്ടിന്‍റെ
നോവുമായി നീയെന്നുമെൻ
കവിളിലൊരു നീരരുവിയായുതിരുന്നു..
ചെറുവിരൽ തുമ്പുപിടിച്ചെന്റെ
കൂടെ നടക്കുവാൻ നിൽക്കാതെ പോയിനീ
എന്നറിഞ്ഞനാളെപ്പോഴോ..
മരവിപ്പുകൾ ഞാൻ നെഞ്ചകത്തേറ്റി..
വിഷുവും സംക്രാന്തിയും നിന്നെ കൂടാതെ കടന്നു പോയപ്പോഴും..
ഓർമ്മക്കീറിൽ നീ നിണമായൊഴുകി..
മകരവിളക്കിന്റെ നിറവിലമ്മ തൊഴുതപ്പോഴുണ്ടായ വരമമായിരുന്നു നീ ഉണ്ണി..
അമ്മയ്ക്ക് തുണയാകേണ്ടവൻ നീയയായിരുന്നു..
ഒരു ചിരിമാത്രം ബാക്കിവച്ചു നീപോകെ
ഇന്നെനിക്കീ വരണ്ട പാടങ്ങളും വേനൽക്കുളങ്ങളും..പിന്നെ
ഒറ്റയ്ക്ക് താണ്ടിയ ദൂരങ്ങളും മാത്രം ബാക്കി...!
2017, ജനുവരി 14, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ