2016, ജൂലൈ 8, വെള്ളിയാഴ്‌ച


യാദൃശ്ചികം
പ്രിയതരമാർന്നൊരീ
കണ്ടുമുട്ടലുകൾ
ഹൃദ്യമാണോരോ നനുത്ത
മന്ദഹാസങ്ങളും
പറയാതെ പറയുന്ന
നൂറു നൂറായിരം ഇമചിമ്മലിൽ
അലിയുന്ന പരിഭവങ്ങൾ
അറിയുവാനേറെയുണ്ടെങ്കിലും
മറവിയൊരു മേമ്പൊടിയായി
മധുരമൂട്ടിടുന്നു....
നിമിഷങ്ങൾ കേവലം നിമിഷങ്ങളായിത്തന്നെ
മാറിടുമ്പോൾ
ഇനിയാരുമറിയാത്തൊരു
ഗാനം
ഇരു ഹൃദയങ്ങളും
മീട്ടിടുന്നു...
ഈ യാത്ര
ഒരു മധു ഹർഷമായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ