2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

അന്നൊരിക്കൽ...,
ഇടവമാസത്തിന്നിടയിലെപ്പോഴോ
പകലുറങ്ങാതിരുന്നൊരു സൂര്യനേ
പാതി തേവരും കൊലോത്തിലമ്മയും
പടികടത്തീ   കരിങ്കടലിലാഴ്ത്തി..
തുടുതുടുതൊരു കരിമുകിൽ പെണ്‍കൊടി
കതിരവൻ കടലലയിൽ താഴുന്നതു കണ്ടു
കരളുപൊട്ടിക്കരഞ്ഞുലഞ്ഞു നിൽക്കേ
വടക്കുനിന്നൊരു കാറ്റുവന്നവളുടെ
കൈപിടിച്ചു, പിന്നെയാക്കാണും കരിമലകടത്തിക്കൊണ്ടേപോയി...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ