2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഒടുവിലെരിഞ്ഞൊരു നേർത്ത
ഗന്ധമായിയമരുംമ്പോൾ
നിലാകുളിരിലൊരു നനഞ്ഞ
നിശ്വാസമായിയുതിരുമ്പോൾ
വിടർന്നകണ്‍പീലികൾക്കിടയിൽ
കുരുങ്ങുന്ന നോവിലും
നിൻറെ ചുണ്ടിലൊരു
ഒരുനേർത്ത മന്ദഹാസമായി
വിടരുവാൻ കഴിഞ്ഞെന്നാൽ
സുഭഗേ, സായൂജ്യമാണെനിക്കീ
ഗൂഢനിശ്ശൂന്യ ജീവനം പോലും !!
അന്നൊരിക്കൽ...,
ഇടവമാസത്തിന്നിടയിലെപ്പോഴോ
പകലുറങ്ങാതിരുന്നൊരു സൂര്യനേ
പാതി തേവരും കൊലോത്തിലമ്മയും
പടികടത്തീ   കരിങ്കടലിലാഴ്ത്തി..
തുടുതുടുതൊരു കരിമുകിൽ പെണ്‍കൊടി
കതിരവൻ കടലലയിൽ താഴുന്നതു കണ്ടു
കരളുപൊട്ടിക്കരഞ്ഞുലഞ്ഞു നിൽക്കേ
വടക്കുനിന്നൊരു കാറ്റുവന്നവളുടെ
കൈപിടിച്ചു, പിന്നെയാക്കാണും കരിമലകടത്തിക്കൊണ്ടേപോയി...!!!