ആവേശം!!
പലരും പറഞ്ഞതാണരുതെന്നു , പക്ഷെ
അരുതാത്തത് ചെയ്യുവാനാവേശമേറെ.
വലുതായി പലതുണ്ടു കാണുവാൻചുറ്റുമതു
വിനയായി വരുമോ? എന്ന ചിന്തയോ മുഖ്യം
ഒറ്റക്കിരുന്നാലത് അല്പ്പംപ്രയസ,മെന്നാലും
മനസ്സിനെ ഒറ്റിക്കൊടുക്കാതെ നാളിതു കഴിയ്ക്കാം.
മുൻപേകിടക്കുന്ന നിഴലിനേയളന്നു മുന്നോട്ടു
കാൽവച്ചു നീട്ടിനടന്നാൽ, ഉഛിക്കുമുകളിൽ
നിന്നിടാമർക്കൻ,നാം ഒട്ടുംനിനയ്ക്കാത്ത നേരം.
പലരും പറഞ്ഞതാണിതെല്ലാം പലവുരു, പക്ഷേ
അരുതാത്തതു ചെയ്യുവാനന്നാവേശമേറെ...!!.