നോവൊരു പ്രാർഥനയാണ്..
അകം പൊള്ളിച്ചു, അഹങ്കാരമുരുക്കി,
മിഴിനീരായി ഒലിച്ചിറങ്ങുമ്പോൾ,
ശുദ്ധീകരിക്കപ്പെടുന്നതു ആത്മാവു തീണ്ടിയ
ദൗർബല്യങ്ങളാവാം!
നേടുന്നതും നഷ്ടപ്പെടുന്നതുമെല്ലാമൊരു
മിഥ്യയെന്നു തിരിച്ചറിയുമ്പോഴേക്കും
വേരറ്റു തുടങ്ങിയിരിക്കും
സ്ഥിരസ്മരണകൾക്കും..
പലതുമൊരു നേരംപോക്കു മാത്രമായിത്തോന്നും!
ജീവിതങ്ങൾ തീവണ്ടിപ്പാലങ്ങളെന്ന-
തൊരുപക്ഷേ അലങ്കാരമല്ലായിരിക്കാം..
കൂട്ടിമുട്ടാത്ത എത്രയോ ജന്മങ്ങൾ, പരസ്പരമിന്നുമറിയാതെ,
ഒരേദിശയിലേക്കു ഗമിക്കുന്നു!
മുൻപേ പറന്ന പക്ഷികൾക്കും,
ഇനി ചിറകുമുളയ്ക്കാനുള്ളവയ്ക്കും,
ആകാശമെന്നും ഒന്നുതന്നെ!
ദൂരെച്ചുവക്കുന്ന വിഹായസ്സുനോക്കി,
ഇതെനിക്കുവേണ്ടിമാത്രമെന്നുരച്ച-
ചിത്തമിന്നെത്ര ശൂന്യം!
നേർത്തൊരുപ്പുചാലു വാട്ടിയ കവിൾത്തടം
നനുത്ത നിശ്വാസങ്ങൾ തട്ടിയുണങ്ങവേ,
ഇനിയുമുണങ്ങാത്ത തൃഷ്ണകൾ, വീണ്ടുമേതോ,
നോവുതേടിയലയുന്നു!
അകം പൊള്ളിച്ചു, അഹങ്കാരമുരുക്കി,
മിഴിനീരായി ഒലിച്ചിറങ്ങുമ്പോൾ,
ശുദ്ധീകരിക്കപ്പെടുന്നതു ആത്മാവു തീണ്ടിയ
ദൗർബല്യങ്ങളാവാം!
നേടുന്നതും നഷ്ടപ്പെടുന്നതുമെല്ലാമൊരു
മിഥ്യയെന്നു തിരിച്ചറിയുമ്പോഴേക്കും
വേരറ്റു തുടങ്ങിയിരിക്കും
സ്ഥിരസ്മരണകൾക്കും..
പലതുമൊരു നേരംപോക്കു മാത്രമായിത്തോന്നും!
ജീവിതങ്ങൾ തീവണ്ടിപ്പാലങ്ങളെന്ന-
തൊരുപക്ഷേ അലങ്കാരമല്ലായിരിക്കാം..
കൂട്ടിമുട്ടാത്ത എത്രയോ ജന്മങ്ങൾ, പരസ്പരമിന്നുമറിയാതെ,
ഒരേദിശയിലേക്കു ഗമിക്കുന്നു!
മുൻപേ പറന്ന പക്ഷികൾക്കും,
ഇനി ചിറകുമുളയ്ക്കാനുള്ളവയ്ക്കും,
ആകാശമെന്നും ഒന്നുതന്നെ!
ദൂരെച്ചുവക്കുന്ന വിഹായസ്സുനോക്കി,
ഇതെനിക്കുവേണ്ടിമാത്രമെന്നുരച്ച-
ചിത്തമിന്നെത്ര ശൂന്യം!
നേർത്തൊരുപ്പുചാലു വാട്ടിയ കവിൾത്തടം
നനുത്ത നിശ്വാസങ്ങൾ തട്ടിയുണങ്ങവേ,
ഇനിയുമുണങ്ങാത്ത തൃഷ്ണകൾ, വീണ്ടുമേതോ,
നോവുതേടിയലയുന്നു!