നിശബ്ദമായ വീഥികളിലൊന്നില്‍
നിശീധിനിയുടെ അന്ത്യയാമത്തില്‍
നൂപുരമണിഞ്ഞ രണ്ടുകാല്‍പ്പാദങ്ങള്‍
നീലമേനിയാര്‍ന്നവനെ തേടിയലഞ്ഞു...
വിരഹമായിരുന്നില്ല, ഉള്ളില്‍ കനത്ത മദവുമല്ല..
സ്വയമുരുകിയൊലിക്കും മാനസവുമതിലെ -
രിയുന്നോരഗ്നിയായി ക്രൂരമോരാജ്ഞയും...!
മൃദുലയായിരുന്നു , വാര്‍മ്മുകിലിന്‍ ഭംഗിയാര്‍ന്നോരാള്‍
സ്മേരവദനയായി മനസ്സിന്നിമ്പമേകിയവള്‍..
നിശാധാമിയലുന്ന പുകച്ചുരുളിലകപ്പെട്ടു ,
പാടെ കറുത്ത് , സ്വയമാകെയെരിഞ്ഞവള്‍..!!!...!!!
തേടിനടന്നതേതു കൃഷ്ണ പക്ഷത്തിലെ നക്ഷത്രത്തെ..
നേടിയ ജന്മം ജന്മാന്തര പുണ്യമായിത്തീരാന്‍!
അറിയാതെ വന്നു പതിച്ചോരാ വേപധു,
അരിയോരാ ദര്‍ശനത്തില്‍ മറക്കുവാന്‍..!!!
സ്വയമുരുകാതെ ഉണരുമോ സുഖദമൊരുഗാനം
വിണ്ണില്‍ ഉരുകാതെയുതിരില്ല മഴമേഖത്തുള്ളികള്‍...
മധുരമോരാനന്ദം അമ്പേ! ലഭിക്കുവാന്‍
ഒഴുകേണം ചുടുനിണം ഹൃദയത്തില്‍ നിന്നെന്നോ?!
എങ്കിലും സുഭഗേ നിന്നെ വിലയിച്ച പുണ്യം
ആചന്ദ്രതാരം ഇനിയോരുവള്‍ക്കാശ്ലിതമാണോ..?!
ഈ ലോകനാഥനാ മാറില്‍ വിലാസനായ്
നിന്നിലെ മാതൃത്വമാർത്തു നുകര്‍ന്നപ്പോള്‍
നിന്നാനന്ത മൂര്‍ച്ചയേയറിയാതെ പോയവര്‍,
നിന്നാത്മ നിര്‍വൃതിയറിയാതെ നിന്നെ ശപിച്ചവര്‍,
ഹാ! ദുര്‍ഭകള്‍ അവരെത്ര നിരർഥകൾ !!