എത്ര ദൂരയാണെന്നാകിലും
ചുറ്റും പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു നീ
കാണുവാന്‍ ഏറെ കൊതി ഉണ്ടെന്നാകിലും
കാണാതിരിക്കലാണത്തിലേറെ സുഖം...
ചുറ്റും ഒളിപോലെ നീ നിറയുംബോഴെന്‍
ഹൃത്തില്‍ നിഗൂഡമൊരു സ്പന്ദനം കേള്‍ക്കുമ്പോള്‍...
വെറുതെയിരിക്കുമ്പോള്‍ ഓര്‍മ്മതന്നോരത്
ഒരു ചെറു പുന്ജിരിയായ് നീയുതിരുമ്പോള്‍...
ഏതോ നിര്‍വൃതി എന്നെ പുണരുന്നു...
പ്രണയമോ ?! വിരഹമോ ?!
ഞാനതിന്‍ സുഖമറിയുന്നു.....